ഗ്രാമ പഞ്ചായത്തിൻ്റെ ചരിത്രം

പെരളശ്ശേരി

       കണ്ണൂര്‍ ജില്ലയില്‍, കണ്ണൂര്‍ താലൂക്കില്‍, എടക്കാട് ബ്ളോക്കിലാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാവിലായി, മക്രേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരളശ്ശേരി ഗ്രാമപഞ്ചായത്തിനു 19.4 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്ണ്ണിമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചെമ്പിലോട്, അഞ്ചരക്കണ്ടി, വേങ്ങാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങാട് പഞ്ചായത്തും, തെക്കുഭാഗത്ത് പിണറായി, മുഴപ്പിലങ്ങാട്, കടമ്പൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കടമ്പൂര്‍, ചെമ്പിലോട്, മുഴപ്പിലങ്ങാട് പഞ്ചായത്തുകളുമാണ്. എടക്കാട് നിയമസഭാ മണ്ഡലത്തിന്റെ തെക്കുകിഴക്കേ അതിര്ത്തി യിലാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അഞ്ചരക്കണ്ടിപ്പുഴ കിഴക്കേ അതിര്ത്തിരയിലൂടെ പടിഞ്ഞാറോട്ടൊഴുകുന്നു. പടിഞ്ഞാറേ കോണില്‍ എരിഞ്ഞേരി മലയും മധ്യഭാഗത്ത് ഐവര്കുയളം കുന്നിന്നിുരയും ഒടുങ്ങോട് ഉച്ചൂളിക്കുന്നും മക്രേരിയിലെ അല്പംമ ഉയര്ന്നഐ പ്രദേശങ്ങളും മാറ്റി നിര്ത്തി യാല്‍, ഈ പഞ്ചായത്ത് താരതമ്യേന സമതലമാണെന്ന് പറയാം. 1945-നു മുമ്പ് ഇവിടെ മുഴുവന്‍ വിശാലമായ വയലുകളായിരുന്നു. പെരളശ്ശേരി പഞ്ചായത്ത് സസ്യലതാദികളാല്‍ സമ്പന്നമായ ഒരു പ്രദേശമാണ്. പുഴയോടു ചേര്ന്നാ ചതുപ്പുനിലം, എക്കല്‍ മണ്ണുള്ള വയല്പ്രമദേശം, വയലിനോടു ചേര്ന്നു നില്ക്കു ന്ന താഴ്വരകള്‍, ഇടത്തരം ചെരിവുകള്‍, കുന്നിന്പ്രഒദേശങ്ങള്‍ എന്നിങ്ങനെ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ തരം തിരിക്കാം. തെങ്ങ്, നെല്ല്, കവുങ്ങ്, കശുമാവ്, കുരുമുളക്, വാഴ, മരച്ചീനി എന്നിവയാണ് പ്രധാന കൃഷികള്‍. കൊല്ലം മുഴുവന്‍ തീര്ത്ഥാ ടകര്‍ വന്നുപോകുന്ന ഒരു പ്രസിദ്ധ ക്ഷേത്രമാണ് പെരളശ്ശേരി അമ്പലം. സുബ്രഹ്മണ്യപ്രതിഷ്ഠയുള്ള ഇവിടെ ശ്രീരാമന്‍ പെരുവളയൂരി പ്രതിഷ്ഠിച്ചു എന്നാരു ഐതിഹ്യകഥ പ്രചാരത്തിലുണ്ട്. പെരുവളശ്ശേരിയാണ് പിന്നീട് പെരളശ്ശേരിയായതെന്ന് പറയപ്പെടുന്നു. തുലാസംക്രമം 10, 11 തിയതികളിലാണ് ഇവിടെ ഉത്സവം നടക്കുക. ഇതിനു കാവേരി സംക്രമം എന്നും പേരുണ്ട്. നാഗാരാധനയ്ക്കും പേരുകേട്ട അമ്പലമായതിനാല്‍ ആയില്യം നാളിനും ഇവിടെ പ്രത്യേകതയുണ്ട്. ഇതൊന്നുമല്ല, പെരളശ്ശേരിയെ പ്രശസ്തമാക്കുന്നത്. പെരളശ്ശേരി എന്നു കേള്ക്കു മ്പോള്‍ ആരുടെ മനസ്സിലും ആദ്യം കടന്നുവരിക, പെരളശ്ശേരി ജന്മം നല്കിേയ എ.കെ.ജി എന്ന കേരളം കണ്ട മഹാനായ വിപ്ളവകാരിയുടെ പേരാണ്. പെരളശ്ശേരിയെ സംബന്ധിച്ച്, അദ്ദേഹത്തിന്റെ പ്രവര്ത്ത നം രാഷ്ട്രീയരംഗത്ത് മാത്രമല്ല, കലാസാംസ്കാരികരംഗത്തും, കായികമേഖലയിലും, ഗ്രാമവികസന രംഗത്തുമെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഗ്രാമത്തിന്റെ സുഖദു:ഖങ്ങളില്‍ ഇഴുകിചേര്ന്നു  എന്നു മാത്രമല്ല, എല്ലാ ഇരുണ്ട കാലാവസ്ഥയിലും ജനങ്ങള്ക്ക്വ ആത്മധൈര്യം പകര്ന്നന വിപ്ളവകാരിയുമായിരുന്നു അദ്ദേഹം. ആ മനുഷ്യസ്നേഹിയെപ്പറ്റിയുള്ള ഒരുപാട് ഓര്മ്മാകള്‍ ഇവിടെയുള്ള ഓരോ മണ്തേരിക്കും അയവിറക്കാനുണ്ട്.
 

സാമൂഹ്യചരിത്രം

     1945-നു മുമ്പ് ഇവിടെ മുഴുവന്‍ വിശാലമായ വയലുകളായിരുന്നു. വടക്കുമ്പാട്, ബാവോട്, മാവിലായി, മുണ്ടലൂര്‍ ഭാഗങ്ങളിലെ വിസ്തൃതമായ നെല്പാനടങ്ങള്‍ മിക്കവാറും ഇന്ന് പറമ്പുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയെല്ലാം ഒരുകാലത്ത് വന്കിുടജന്മിമാരുടെ കൈകളിലായിരുന്നു. ഭൂവുടമകളും, ചെറുകിടകര്ഷലകരും കര്ഷടക തൊഴിലാളികളുമടങ്ങുന്ന അന്നത്തെ സാമൂഹ്യഘടനയില്‍ ചൂഷണത്തിനെതിരേയുള്ള ഒറ്റപ്പെട്ട ശബ്ദങ്ങളും കേള്ക്കാ മായിരുന്നു. അന്നാക്കെ സിവിലും ക്രിമിനലുമായ മിക്ക കേസുകളും ഗ്രാമത്തില്‍ വച്ചുതന്നെ കൈകാര്യം ചെയ്യപ്പെട്ടിരുന്നു. മാവിലായി, മക്രേരി അംശം അധികാരിമാരായിരുന്നു എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. 1920 വരെ പ്രായേണ വിസ്മൃതിയിലാണ്ടു കിടക്കുകയായിരുന്നു ഈ പ്രദേശം. പുഴയോരങ്ങളില്‍ ചുടി (കയര്‍) നിര്മ്മാ ണവുമായി ബന്ധപ്പെട്ട് ചുരുക്കം ചില കുടുംബങ്ങള്‍ ഉപജീവനം നടത്തിയിരുന്നു. കുറേ കുടുംബങ്ങള്‍ ചക്കരയുല്പാ്ദനത്തിലും ഭൂരിഭാഗം ജനങ്ങളും, കാര്ഷിയക മേഖലയിലുമാണ് ഉപജീവനമാര്ഗ്ഗംമ കണ്ടെത്തിയിരുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ ശംഖനാദം ഏറ്റവും ഉച്ചത്തില്‍ ഏറ്റു വാങ്ങിയ ജനവിഭാഗമാണ് ഈ ഗ്രാമത്തിലുള്ളത്. അതിനവരെ പ്രാപ്തരാക്കിയത് എ.കെ.ജിയുടെ സാന്നിധ്യമായിരുന്നു. മനുഷ്യസമൂഹത്തിന്റെ സാര്വ്വരത്രികമായ നന്മയെ ലക്ഷ്യം വെക്കുന്ന ഒരു സാംസ്കാരികാന്തരീക്ഷവും സമ്പന്നമായ ഒരു ഭൂതകാലവും പെരളശ്ശേരിക്കുണ്ട്. ഇന്നും ഒരു ഇടതുപക്ഷ സാംസ്ക്കാരിക മനസ്സ് പെരളശ്ശേരിക്കുണ്ട്. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെ നല്ല പ്രവര്ത്ത്നങ്ങള്‍ ഈ ഗ്രാമത്തിലുണ്ടായിട്ടുണ്ട്. നായര്‍ സമുദായത്തിലെ അനാചാരങ്ങള്ക്കെ തിരെ ഉണ്ടായ പ്രസ്ഥാനങ്ങള്‍, അയിത്തത്തിനെതിരായ എ.കെ.ജി.യുടെ ധീരമായ പ്രവര്ത്തനനങ്ങള്‍, ആദ്യകാലത്തെ വായനശാലാ സംരംഭങ്ങള്‍, കോളറ തുടങ്ങിയ രോഗങ്ങളുടെ വ്യാപനത്തിനെതിരെയും, രോഗികള്ക്ക്ാ ആശ്വാസമായും ചെറുപ്പക്കാരുടെ സംഘങ്ങളുടെ പ്രവര്ത്തിനം, സാക്ഷരതാ പ്രവര്ത്തകനങ്ങള്‍, ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കാനുള്ള കൂട്ടായ്മകള്‍ എന്നിവയൊക്കെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഭാഗമായി ഇവിടെ നടന്നു. അങ്ങനെയൊരു വളക്കൂറുള്ള മണ്ണിലാണ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആരംഭവും വളര്ച്ച്യും. പെരളശ്ശേരിയിലെ ബീഡി തൊഴിലാളികളുടെ സാംസ്കാരികാവബോധം ഈ പ്രസ്ഥാനങ്ങളുടെ ജീവവായു ശ്വസിച്ചുണ്ടായതാണ്. എ.കെ.ജി.യുടെ പിതാവ് രൈരുനമ്പ്യാര്‍, അദ്ദേഹത്തിന്റെ യൌവനത്തില്‍ ഒരു പത്രം തുടങ്ങിയിരുന്നു. അതിന്റെ പേര് സമുദായദീപിക എന്നായിരുന്നു. സമുദായ പരിഷ്കരണമായിരുന്നു അതിന്റെ ലക്ഷ്യം. പത്രങ്ങളുടെ ബാല്യദശയില്‍ ഒരു പെരളശ്ശേരിക്കാരന്‍ ഒരു പത്രം തുടങ്ങി എന്നത് ഈ നാടിന്റെ നല്ല സാംസ്കാരിക പാരമ്പര്യത്തെ വിളിച്ചോതുന്നു. നായര്‍ സമുദായത്തിലെ അനാചരങ്ങള്ക്കെസതിരായിരുന്നു പത്രം. ജാതി ഉച്ചനീചത്വങ്ങള്‍ നിലവിലിരുന്ന കാലത്ത് ഉണ്ടായ ഈ സാഹസികയത്നം പെരളശ്ശേരിയുടെ ചരിത്രത്തിലെ പൊന്തൂനവലാണ്. പെരളശ്ശേരി ബോര്ഡ്് ഹയര്‍ എലിമെന്ററി സ്ക്കൂള്‍ അധ്യാപകരും വിദ്യാര്ത്ഥിനകളും ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്ത്തയനങ്ങളില്‍ പങ്കുകൊള്ളുന്നതിലും പ്രാവര്ത്തിാകമാക്കുന്നതിലും മുന്പ്ന്തിയില്‍ തന്നെയുണ്ടായിരുന്നു. പ്രധാനാധ്യാപകനും എ.കെ.ജി.യുടെ അമ്മാവനുമായ എ.കെ.ശങ്കരന്നിമ്പ്യാര്‍ ഇതിനെല്ലാം മാതൃകയും പ്രചോദന കേന്ദ്രവുമായിരുന്നു എന്ന് എടുത്തുപറയേണ്ടതാണ്. ഖദര്‍ നൂല്‍ നൂല്ക്കാ നും വസ്ത്രം നെയ്യാനും പുല്പാ്യകള്‍ നിര്മ്മി ക്കാനും എന്നുവേണ്ട സ്വയം പര്യാപ്തതയുടെയും ആത്മ വിശ്വാസത്തിന്റെയും മേഖലയിലേക്ക് ജനങ്ങളെ ആകര്ഷിതക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മാതൃഭൂമി പത്രാധിപസമിതിയിലേക്ക് പോയ സി.എച്ച്.കുഞ്ഞപ്പ, എക്സ്പ്രസ് പത്രാധിപരായിരുന്ന വി.കരുണാകരന്നധമ്പ്യാര്‍ സ്വാഭിമാനി പത്രാധിപരായിരുന്ന എ.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങി എത്രയോ മഹത്വ്യക്തികളെ ഈ ഗ്രാമം പൊതുരംഗത്തേക്ക് സംഭാവന ചെയ്തിട്ടുണ്ട്. 1930-മുതല്‍ രാഷ്ട്രീയ രംഗത്ത് സോഷ്യലിസ്റ്റ് ആശയങ്ങള്ക്േക  മുന്തൂണക്കം കൈവരുകയും എ.കെ.ജിയും സഹപ്രവര്ത്ത്കരും, ഒരു പുതിയ ശൈലിയില്‍, സാമൂഹ്യരംഗത്ത് കടന്നുവരികയും ചെയ്തു. പിന്നീടങ്ങോട്ട് മാറ്റങ്ങളായിരുന്നു. പഴയ മാമൂലുകള്‍ പലതും പൊളിച്ചെഴുതപ്പെട്ടു. ധാരണകളില്‍, ജന്മിാ കുടിയാന്‍ ബന്ധങ്ങളില്‍ എന്നുവേണ്ടാ, എല്ലാ മേഖലകളിലും പുതിയ ദിശാബോധം എങ്ങും പ്രകടമായി. എ.കെ.ജി യുടെ ആത്മകഥയിലും സി.എച്ച്.കുഞ്ഞപ്പയുടെ സ്മരണകളിലും അവയുടെയൊക്കെ ചരിത്രം നിറഞ്ഞുനില്ക്കു ന്നു. പെരളശ്ശേരി എന്നു കേള്ക്കു മ്പോള്‍ ആരുടെ മനസ്സിലും ആദ്യം കടന്നുവരിക, പെരളശ്ശേരി ജന്മം നല്കിശയ എ.കെ.ജി എന്ന കേരളം കണ്ട മഹാനായ വിപ്ളവകാരിയുടെ പേരാണ്. പെരളശ്ശേരിയെ സംബന്ധിച്ച്, അദ്ദേഹത്തിന്റെ പ്രവര്ത്ത നം രാഷ്ട്രീയരംഗത്ത് മാത്രമല്ല, കലാസാംസ്കാരികരംഗത്തും, കായികമേഖലയിലും, ഗ്രാമവികസന രംഗത്തുമെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഗ്രാമത്തിന്റെ സുഖദു:ഖങ്ങളില്‍ ഇഴുകിചേര്ന്നുന എന്നു മാത്രമല്ല, എല്ലാ ഇരുണ്ട കാലാവസ്ഥയിലും ജനങ്ങള്ക്ക്ര ആത്മധൈര്യം പകര്ന്നങ വിപ്ളവകാരിയുമായിരുന്നു അദ്ദേഹം. ആ മനുഷ്യസ്നേഹിയെപ്പറ്റിയുള്ള ഒരുപാട് ഓര്മ്മുകള്‍ ഇവിടെയുള്ള ഓരോ മണ്ത്രിക്കും അയവിറക്കാനുണ്ട്. ചെറുകിട കര്ഷപകരും കര്ഷമക തൊഴിലാളികളും ഭൂവുടമകളും തമ്മിലുള്ള ഉത്പാദന ബന്ധങ്ങളില്‍ വന്ന മാറ്റം പ്രതിഫലിച്ചത് ആദ്യമായി നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ്. 1957-1970 കാലയളവില്‍ കാര്ഷിയകമേഖലയിലും ഭൂവുടമാബന്ധങ്ങളിലും കാതലായ മാറ്റങ്ങള്‍ വന്നുചേര്ന്നു . ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യകിരണങ്ങള്‍, ഈ പഞ്ചായത്തിലെത്തിയിട്ട് നൂറ്റാണ്ട് കഴിഞ്ഞു. പൊതുവാച്ചേരി രാമര്‍ വിലാസം പ്രൈമറി സ്ക്കൂള്‍ സ്ഥാപിച്ചത് 1882-ലാണ്. നൂറ്റാണ്ട് പഴക്കമുള്ള വേറെയും വിദ്യാലയങ്ങളുണ്ട്. മിക്ക വിദ്യാലയങ്ങളുടെയും തുടക്കം കുടിപ്പള്ളിക്കൂടങ്ങളോ സംസ്കൃത പഠനകേന്ദ്രങ്ങളോ ആയിട്ടായിരുന്നു. സംസ്കൃത പണ്ഡിതരായിരുന്ന വടവില്‍ കമ്മാരന്‍ ഗുരുക്കള്‍, ചെറിയത്ത് അനന്തന്‍ നമ്പ്യാര്‍, രാമര്‍ ഗുരുക്കള്‍, കണ്ണന്‍ ഗുരുക്കള്‍ എന്നിവര്‍ ഈ മേഖലയില്‍ ബഹുദൂരം സഞ്ചരിച്ചവരാണ്. ഒരുകാലത്തും ഉച്ചനീചത്വം വിദ്യാഭ്യാസമേഖലയില്‍ തടസ്സമായി നിന്നിട്ടില്ല. പണ്ടുകാലത്ത് ആയൂര്വതദ ചികിത്സയിലായിരുന്നു ഗ്രാമീണര്ക്ക്  താല്പനര്യം. കാടാച്ചിറ കണ്ണന്‍ വൈദ്യര്‍, ചിരുകണ്ടന്‍ വൈദ്യര്‍, കാരാത്താന്‍ കോരന്‍ വൈദ്യര്‍, കുട്ടിരാമന്‍ വൈദ്യര്‍, കെ.വി.കുഞ്ഞിരാമന്‍ വൈദ്യര്‍, നാണുക്കുറുപ്പ്, തോട്ടടചാത്തുക്കുട്ടി വൈദ്യര്‍ തുടങ്ങിയവരുടെ സേവനം ഈ രംഗത്ത് എക്കാലവും സ്മരിക്കപ്പെടും. ഇന്ന് പെരളശ്ശേരി പഞ്ചായത്തില്‍ ആയുര്വഈദ ചികിത്സ നടത്തുന്ന മിക്കവരും പ്രസ്തുത വൈദ്യപണ്ഡിതരുടെ ശിഷ്യഗണങ്ങളാണ്. ഇപ്പോള്‍ ആയുര്വദദത്തിന്റെ സ്ഥാനം അലോപ്പതി ഏറ്റെടുത്തിരിക്കുകയാണ്. ഹെല്ത്ത്  സെന്റര്‍, പഞ്ചായത്ത് ഡിസ്പെന്സതറി, തുടങ്ങിയവ ഈ രംഗത്ത് പ്രവര്ത്തി്ച്ചുവരുന്നു.

സാംസ്കാരികചരിത്രം

          ക്ഷേത്രങ്ങളും കാവുകളും മുസ്ളീം പള്ളികളും കൊണ്ട് സമ്പന്നമാണ് ഈ ഗ്രാമം. വൈവിധ്യമാര്ന്നക തെയ്യക്കോലങ്ങള്‍ കാവുകളില്‍ കെട്ടിയാടുന്നു. ഗുരുക്കന്മാുരുടെ കോലം, കുങ്കിച്ചി, ഗുളികന്‍, മുത്തപ്പന്‍, ഭഗവതി, ചാമുണ്ഡി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കോലങ്ങളുണ്ട്. കൊല്ലം മുഴുവന്‍ തീര്ത്ഥാ ടകര്‍ വന്നുപോകുന്ന ഒരു പ്രസിദ്ധ ക്ഷേത്രമാണ് പെരളശ്ശേരി അമ്പലം. സുബ്രഹ്മണ്യപ്രതിഷ്ഠയുള്ള ഇവിടെ ശ്രീരാമന്‍ പെരുവളയൂരി പ്രതിഷ്ഠിച്ചു എന്നാരു ഐതിഹ്യകഥ പ്രചാരത്തിലുണ്ട്. പെരളശ്ശേരി എന്ന സ്ഥലനാമം വീണതിന് പിന്നില്‍ പെരളശ്ശേരി സുബ്രമഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. സീതാസമേതനായി ഈ കുന്നിന്‍ പുറത്തെത്തിയ ശ്രീരാമന്‍ ഇവിടെ ഒരു പ്രതിഷ്ഠ നടത്താന്‍ ആഗ്രഹിച്ചു. വിഗ്രഹത്തിന് ഹനുമാനെ പറഞ്ഞയച്ചു. ഹനുമാന്‍ മുഹൂര്ത്ത് സമയത്ത് എത്തിയില്ല. ശ്രീരാമന്‍ ആ സമയത്ത് തന്റെ കയ്യിലെ പെരുവള ഊരി പ്രതിഷ്ഠ നടത്തി. അങ്ങിനെ പെരുവളശ്ശേരിയും, പിന്നീട് പെരളശ്ശേരിയും ഉണ്ടായിയത്രെ. മുഹൂര്ത്തഠ സമയത്ത് ഹനുമാന്‍ എത്തിയ സ്ഥലത്തും പ്രതിഷ്ഠ നടന്നു. അതാണ് മര്ക്ക ടശ്ശേരി. പെരളശ്ശേരിക്ക് ഏതാണ്ട് രണ്ട് നാഴിക അകലെയുള്ള മക്രേരിയാണ് മര്ക്കശടശ്ശേരി. സുബ്രഹ്മണ്യന്‍ തന്നെയാണ് മക്രേരി അമ്പലത്തിലെയും ആരാധനമൂര്ത്തി്. പെരുവളശ്ശേരിയാണ് പിന്നീട് പെരളശ്ശേരിയായതെന്ന് പറയപ്പെടുന്നു. തുലാസംക്രമം 10, 11 തിയതികളിലാണ് ഇവിടെ ഉത്സവം നടക്കുക. ഇതിനു കാവേരി സംക്രമം എന്നും പേരുണ്ട്. നാഗാരാധനയ്ക്കും പേരുകേട്ട അമ്പലമായതിനാല്‍ ആയില്യം നാളിനും ഇവിടെ പ്രത്യേകതയുണ്ട്. മറ്റൊരു പ്രസിദ്ധക്ഷേത്രം മാവിലാക്കാവാണ്. വടക്കേ മലബാറിലെ കേള്വിേകേട്ട ഉത്സവമാണ് മാവിലക്കാവിലെ അടിയുത്സവം. മൂത്ത കൂര്വാവടും, ഇളയ കൂര്വാേടും തമ്മിലാണ് അടി നടക്കുക. അടിക്ക് കുളിക്കേണ്ടത് കൈക്കോന്മാടരാണ്(നമ്പ്യാര്‍ സമുദായം). മേടം 1 മുതല്‍ 6 വരെയാണ് ഉത്സവം. മേടം രണ്ട്, നാല് തിയതികളില്‍ അടിയുത്സവം നടക്കും. ആളുകളുടെ ചുമലിലിരുന്നാണ് അന്യോന്യം പൊരുതേണ്ടത്. മാവിലാക്കാവില്‍ അടിക്കു കുളിച്ചിരുന്ന, കറുത്തനന്തനും, വെളുത്തനന്തനും, ദാമൂട്ടിയും, ജര്മ്മകന്‍ കുഞ്ഞപ്പയും, പൂഴിക്കാടനുമൊക്കെ ഇന്നും ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുനന്നു. മുണ്ടയോട്ടുള്ള ഗുരുക്കന്മാ്രുടെ കാവാണ് മറ്റൊന്ന്. ഈ പഞ്ചായത്തിലെ മുസ്ളീങ്ങളുടെ ഒരു പ്രധാന ആരാധനാലയമാണ് പൊതുവാച്ചേരി പള്ളി. നൂറ്റാണ്ടുകള്ക്കു  മുമ്പാണ് അത് സ്ഥാപിക്കപ്പെട്ടത്. ഈ പ്രദേശത്തുള്ള മുഹമ്മദീയ സമൂഹം ഇരിവേരി പോലുള്ള ദൂരസ്ഥലങ്ങളിലേക്ക് പ്രാര്ത്ഥ നയ്ക്കും, ശവസംസ്കാരത്തിനും പോകേണ്ടിവന്ന ഒരു കാലഘട്ടത്തില്‍, അലിവുതോന്നിയ ഒരു ഹിന്ദു കുടുംബമായിരുന്നുവത്രേ പള്ളിക്ക് സ്ഥലം സംഭാവന ചെയ്തത്. മക്രേരി, മുണ്ടലൂര്‍ എന്നിവിടങ്ങളിലെ പള്ളികളാണ് ഇസ്ളാം മതവിഭാഗക്കാരുടെ മറ്റ് രണ്ട് ആരാധനാലയങ്ങള്‍. ഹിന്ദുമുസ്ളീം മതവിഭാഗങ്ങളില്‍ പെടുന്നവരാണ് പ്രധാനമായും ഇവിടെ താമസിക്കുന്നത്. പെരളശ്ശേരി പഞ്ചായത്തില്‍ 9 പള്ളികളും 4 അമ്പലങ്ങളും 31 കാവുകളും നിലവിലുണ്ട്. പ്രശസ്ത കവികളായ വി.വി.കെ., കെ.സി.കുട്ട്യപ്പനമ്പ്യാര്‍ തുടങ്ങിയവര്‍ ഈ ഗ്രാമത്തിന്റെ കെടാവിളക്കുകളാണ്. പഞ്ചായത്തിലെ ആദ്യത്തെ കലാസമിതി ഉദയ കലാസമിതിയാണ്. പ്രശസ്ത നാടകനടനും സംവിധായകനുമായ പി.കെ.രാഘവന്‍, ചെറുകഥാകൃത്തും സംവിധാനകനുമായ എം.കെ.മനോഹരന്‍ എന്നിവര്‍ ഈ രംഗത്ത് സജീവമായി പ്രവര്ത്തി ക്കുന്നു. വായനശാലകള്‍ ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ 1930-നു ശേഷമാണ് ഉണ്ടായത്. ഗ്രാമീണരുടെ അന്ധവിശ്വാസവും അജ്ഞതയും നിര്മ്മാ ര്ജ്ജിനം ചെയ്യാനുള്ള പ്രചരണപ്രവര്ത്തധനങ്ങളുടെയൊക്കെ പശ്ചാത്തലത്തിലാണ് വായനശാലകള്‍ രൂപം കൊള്ളുന്നത്. ചെറുമാവിലായി ദേശീയ വായനശാല (ചെറുമാവിലായി എ.കെ.ജി.സ്മാരക വായനശാല), മൂന്നാംപാലം പൊതുജന വായനശാല, വെള്ളച്ചാല്‍ കൃഷ്ണപ്പിള്ള സ്മാരക റീഡിങ്ങ് റും, മുണ്ടയോട് വായനശാല, മൂന്ന് പെരിയ വായനശാല, പെരളശ്ശേരി എ.കെ.ജി.സ്മാരക വായനശാല എന്നിവയാണ് ആദ്യമായി സ്ഥാപിതമായ വായനശാലകള്‍. ജില്ലയിലെ പ്രശസ്ത സംഗീത സംവിധായകനായ ഒ.സി.രാഘവന്‍, ഗാനരചയിതാവായിരുന്ന വി.കെ.രാഘവന്‍ എന്നിവര്‍ ഈ നാട്ടുകാരായിരുന്നു. നാടകകൃത്ത് പി.കെ.കുഞ്ഞികൃഷ്ണന്‍, നടന്മാരായ വി.കെ.രാജന്‍, കെ.പി.കരുണന്‍, കെ.സി.കുഞ്ഞിരാമന്‍, കോവില്‍ ബാലന്‍, കെ.കുഞ്ഞാണ്ടി, സി.രാഘവന്‍ (ഒടുങ്ങോട്), പി.സി.ബാലന്‍ എന്നിവരും ഈ ഗ്രാമത്തില്നിാന്നും പ്രശസ്തിയിലേക്കുയര്ന്ന വരായിരുന്നു. കളരി അഭ്യാസത്തിനു പ്രധാന്യമുള്ള ഒരു കാലം ഈ നാടിനുണ്ടായിരുന്നു. ഗ്രാമങ്ങള്തോ,റും കളരികള്‍ പ്രദര്ശിളപ്പിച്ചിരുന്നു. മുരിങ്ങേരി കൃഷ്ണന്‍ ഗുരുക്കള്‍ പ്രശസ്തനായ കളരി അഭ്യാസി ആയിരുന്നു. കോല്ക്കിളി സംഘങ്ങളും ഇവിടെ പ്രവര്ത്തി ച്ചിരുന്നു. ചന്തുനായരും ശ്യഷ്യന്മാരും ഇതില്‍ പ്രധാനികളാണ്. ഇന്നും മക്രേരിയില്‍ രണ്ട് കോല്ക്കനളി സംഘങ്ങള്‍ പ്രവര്ത്തിരക്കുന്നുണ്ട്. ഫയല്വാിന്‍ കുഞ്ഞമ്പു, വി.കെ.രാമന്‍ എന്നിവര്‍ പേരുകേട്ട ഗുസ്തിക്കാരായിരുന്നു. നിരവധി നാടന്‍ കലകളാല്‍ സമ്പന്നമാണ് ഈ ഗ്രാമം. കാവുകളുടെ അന്തരീക്ഷത്തില്‍ തന്നെയാണ് ഇവയൊക്കെ വളര്ന്നു് വന്നത്.