ഗ്രാമ പഞ്ചായത്തിൻ്റെ ചരിത്രം
കണ്ണൂർ ജില്ലയിലെ എടക്കാട് ബ്ലോക്കിൽ 19.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രകൃതിരമണീയതയും ചരിത്രപ്രാധാന്യവും ഒത്തുചേരുന്ന പ്രദേശമാണ്. മാവിലായി, മക്രേരി വില്ലേജുകൾ ഉൾപ്പെടുന്ന ഈ പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയിലൂടെ അഞ്ചരക്കണ്ടിപ്പുഴ ഒഴുകുന്നു. കുന്നിൻപ്രദേശങ്ങളും താഴ്വരകളും ചതുപ്പുനിലങ്ങളും ചേർന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള ഇവിടെ തെങ്ങ്, നെല്ല്, കശുവണ്ടി തുടങ്ങിയവയാണ് പ്രധാന കൃഷികൾ. ഐതിഹ്യങ്ങൾ ഉറങ്ങുന്ന പ്രസിദ്ധമായ പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഈ ഗ്രാമത്തിന്റെ ആത്മീയ കേന്ദ്രമാണ്. ശ്രീരാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം നാഗാരാധനയ്ക്കും കാവേരി സംക്രമം ഉത്സവത്തിനും ഏറെ പ്രശസ്തമാണ്. എന്നാൽ പെരളശ്ശേരിയെ ആഗോളതലത്തിൽ അടയാളപ്പെടുത്തുന്നത് കേരളം കണ്ട സമാനതകളില്ലാത്ത വിപ്ലവകാരി എ.കെ. ഗോപാലന്റെ (എ.കെ.ജി) ജന്മനാട് എന്ന നിലയിലാണ്. രാഷ്ട്രീയ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 15, 2026
ഓപ്പറേഷൻ തൂഫാൻ 2.0
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 27/06/2026 തീയതിയിൽ പഞ്ചായത്ത് മീറ്റിങ്ങ് ഹാളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ 64 പേർ പങ്കെടുത്തു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ 04/08/2026 തീയതിയിൽ ഓടക്കടവ് അംഗൻവാടിയിൽ വെച്ച് വിമുക്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിൽ 30 പേർ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
'' നിർമലം '' മാലിന്യ പരിപാലന പ്രചാരണത്തിൻ്റെ ഭാഗമായി...
October 7, 2026
പെരളശ്ശേരിയിൽ ശുചിത്വ ടൗണിനായി കൈകോർത്ത് ബീക്കൺ ചെയിൻ...
October 3, 2026
സൂര്യശോഭയിൽ പെരളശ്ശേരി
September 16, 2026
കായികക്കുതിപ്പിനൊരുങ്ങി പെരളശ്ശേരി പഞ്ചായത്ത്
September 16, 2026
ബീക്കൺ ടൌൺ പദ്ധതി; ശിൽപശാല സംഘടിപ്പിച്ചു
September 1, 2026