ഓപ്പറേഷൻ തൂഫാൻ 2.0
October 15, 2026
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 27/06/2026 തീയതിയിൽ പഞ്ചായത്ത് മീറ്റിങ്ങ് ഹാളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ 64 പേർ പങ്കെടുത്തു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ 04/08/2026 തീയതിയിൽ ഓടക്കടവ് അംഗൻവാടിയിൽ വെച്ച് വിമുക്തി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിൽ 30 പേർ പങ്കെടുത്തു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 18.09.2026 ന് ജനപ്രതിനിധികൾ, ഹരിതകർമസേന, പൊതുജനങ്ങൾ എന്നിവർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി 28.9.2026 ന് സംഘടിപ്പിച്ച ലൈവ് സ്ട്രീമിംഗിൽ ജനപ്രതിനിധികളും ഹരിതകർമസേനാംഗങ്ങളും പങ്കെടുത്തിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ബഹുമാനപ്പെട്ട പ്രസിഡന്റ് ശ്രീ. സുനീഷ് അവർകൾ പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു. തൂഫാൻ 2 പതാക ഉയർത്തി. ഉദ്ഘാടന ചടങ്ങിൽ ജീവനക്കാർ, ജനപ്രതിനിധികള്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും തൂഫാൻ വാരിയറായി പ്രഖ്യാപിച്ചു, ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. എല്ലാ ജനപ്രതിനിധികള്‍ക്കും ബാഡ്ജ് വിതരണം ചെയ്തു.
ഒക്ടോബർ ഒന്നാം തീയതി പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എല്ലാ സ്ക്കൂളുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ജനപ്രതിനിധികൾ, സ്കൂൾ വിദ്യാർത്ഥികൾ, ഹരിതകർമസേനാംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിവിരുദ്ധ റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. അന്നേ ദിവസം ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്രീമതി സിൽജ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പെരളശ്ശേരി ഹയർ സെക്കൻററി സ്ക്കൂളിലെ വിദ്യാർത്ഥികള്‍ക്ക് ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.